മദ്യം നല്‍കി ഭാര്യയെ കൈമാറി ; ഒമ്പത് പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഭാര്യയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷം ഭര്‍ത്താവ് സുഹൃത്തിന് കൈമാറിയതായി പരാതി. സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട ശേഷം ഇയാള്‍ സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം കിടന്നു. യുവതിയുടെ പരാതിയില്‍ പോലീസ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. നോയിഡയിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് ആയിരുന്നു സംഭവം. ജൂണ്‍ 23 ന് പരാതി നല്‍കാന്‍ യുവതി പോലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനിയാണ് പരാതിക്കാരിയായ യുവതി. ഇവര്‍ മുറാദാബാദ് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം ഇവര്‍ നോയിഡയിലെ സെക്ടര്‍ 137-ല്‍ താമസിച്ചുവരികയായിരുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ കൂടുതല്‍ ‘പുരോഗമനപരമായ’ ജീവിതശൈലിയിലേക്ക് മാറണമെന്ന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തം ; വിവിധിടങ്ങളിൽ മണ്ണിടിച്ചിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും...

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ

0
തിരുവനന്തപുരം: പാപ്പനംകോട് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന...

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു , റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ പോലീസ് നിർദേശം

0
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ...

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്തെ 12 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ...