Saturday, July 5, 2025 3:26 pm

സംസ്ഥാനത്ത് ഇന്ന് 98 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ; കൂടുതല്‍ പത്രിക പാലക്കാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 98 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. ടി ജലീല്‍ സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. ഏറ്റവുമധികം പേര്‍ പത്രിക നല്‍കിയത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 30 പേരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്. ജില്ലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെല്ലാം ഇന്ന് പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍- അഞ്ച്, വയനാട്- ഒന്ന്, കോഴിക്കോട്- ഒന്ന്, മലപ്പുറം- രണ്ട്, പാലക്കാട്- 30, തൃശൂര്‍- ഏഴ്, എറണാകുളം- 11, കോട്ടയം- 12, ആലപ്പുഴ- അഞ്ച്, പത്തനംതിട്ട- നാല്, കൊല്ലം- എട്ട്, തിരുവനന്തപുരം- 12 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്ന് പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം.

കേരളത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ യുഡിഎഫിനേക്കാളും ബിജെപിയേക്കാളും  ഒരു പടി മുന്നിലായിരുന്നു എല്‍ഡിഎഫ്. അതുകൊണ്ടുതന്നെ പ്രചരണത്തില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് നേതാക്കളില്‍ പ്രമുഖരും ഇന്നാണ് പത്രിക സമര്‍പ്പണം നടത്തിയത്. കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ 11 മണിയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ്  ഡെവലപ്മെന്റ്  കമ്മീഷണര്‍ മുമ്പാകെയാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചത്. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ ഉള്‍പ്പടെയുള്ള എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പമാണ്  പത്രികാ സമര്‍പ്പണത്തിന് എത്തിയത്. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ  പത്രികാസമര്‍പ്പണം നടന്നത്.

അതിനിടെ തമിഴ്നാട്ടില്‍ നിരീശ്വരവാദികളായ സ്ഥാനാര്‍ഥികള്‍ ശുഭമുഹൂര്‍ത്തം നോക്കി പത്രിക സമര്‍പ്പിച്ചത് ശ്രദ്ധേയമായി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായിരുന്ന എം. കരുണനിധി നിരീശ്വരവാദത്തില്‍ മുറുകെ പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു. ശ്രീരാമനെയും രാമായണത്തിന്റെ രചയിതാവായ വാല്‍മീകിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ  പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എം. കെ സ്റ്റാലിനും. തമിഴ്നാട് രാഷ്ട്രീയത്തിലെ സമകാലീന നേതാക്കളില്‍ അറിയപ്പെടുന്ന നിരീശ്വരവാദിയാണ് എം. കെ സ്റ്റാലിന്‍. എന്നാല്‍ അദ്ദേഹത്തിന്റെ  തത്വചിന്തയ്ക്ക് വിരുദ്ധമായ കാര്യമാണ് ഇന്ന് സംഭവിച്ചത്. തമിഴ്നാട് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്റ്റാലിന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ശുഭ മുഹൂര്‍ത്തത്തിലാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...

ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നിയിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ കാൽനട പ്രചരണ...

0
റാന്നി : കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത...

കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസഭ നടന്നു

0
കൊടുമൺ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷകസഭ, ഞാറ്റുവേല ചന്ത...

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട...