കോന്നി അയ്യപ്പന്റെ മണ്ണാണെന്നും അതുകൊണ്ടു തന്നെ കോന്നിയെ കൈവിടാനാകില്ലെന്നും കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ  ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ കെ. സുരേന്ദ്രനെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സ്ത്രീകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ സ്വീകരണയാത്രയില്‍ പങ്കെടുത്തു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ സാന്നിധ്യം മണ്ഡലത്തെ ആവേശത്തിലാക്കിയിട്ടുണ്ട്. 2019 ല്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ വിജയിച്ച ഇടതുമുന്നണിയിലെ കെ.യു. ജനീഷ് കുമാറുമായി കെ. സുരേന്ദ്രന്റെ വോട്ട് വ്യത്യാസം 14313 വോട്ടുകള്‍ മാത്രമായിരുന്നു. ഇക്കുറി അതുകൊണ്ടു തന്നെ കോന്നിയില്‍ വിജയപ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസി സമൂഹത്തില്‍ നിന്നുളള ഉറച്ച പിന്തുണയും തുണയാകുമെന്നാണ് കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം മൂലമുണ്ടായ സാമുദായിക അസന്തുലിതാവസ്ഥയും മാറിയ സാഹചര്യത്തില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.

കോന്നി അയ്യപ്പന്റെ മണ്ണാണെന്നും അതുകൊണ്ടു തന്നെ കോന്നിയെ കൈവിടാനാകില്ലെന്നുമായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുളള കെ. സുരേന്ദ്രന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ കുറച്ച്‌ വോട്ടുകള്‍ക്കാണ് ബിജെപി കോന്നിയില്‍ പരാജയപ്പെട്ടതെന്നും ഇക്കുറി ഉറപ്പായി വിജയിക്കാനാകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ തന്റെ പരാജയം 89 വോട്ടുകള്‍ക്കാണെന്നും സി.പി.എമ്മും ലീഗും ചേര്‍ന്ന് കളളവോട്ട് ചെയ്തിലൂടെയാണ് നിസ്സാര വോട്ടുകള്‍ക്ക് തനിക്ക് പരാജയപ്പെടേണ്ടിവന്നതെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...