ചാരുംമൂട് : നൂറനാട് പാലമുക്ക് ട്രാൻസ്‌ഫോർമർ ജംഗ്ഷന്‍ അപകടമേഖലയാകുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ പത്തിലേറെ അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപെട്ട് പരിക്കേൽക്കുന്നവരിലേറെയും. മൂന്നു മരണവും ഉണ്ടായി. കഴിഞ്ഞദിവസം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റു. രണ്ടുവർഷംമുൻപ് പ്രഭാതസവാരിക്കാരായ മൂന്നുപേർ ടിപ്പറിടിച്ചു മരിച്ചതും സമീപത്തുതന്നെയാണ്. നൂറനാട്-പണയിൽ-ആനയടി റോഡ് മികച്ച നിലവാരത്തിൽ നവീകരിച്ചതോടെയാണ് അപകടങ്ങളേറിയത്.
മണ്ണും പാറക്കല്ലും കയറ്റിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങൾ അമിതവേഗതയിലാണ് ഇതുവഴി ഓടുന്നത്. ഗുരുനാഥൻകുളങ്ങര റോഡിൽനിന്നുമെത്തുന്ന വാഹനങ്ങൾക്ക് നൂറനാട് – ആനയടി റോഡിൽക്കൂടിയെത്തുന്ന വാഹനങ്ങൾ നന്നായി കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണം. ഈഭാഗത്തുള്ള മതിലും കാഴ്ചാതടസ്സം സൃഷ്ടിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ജംഗ്ഷന്‍ അന്ധകാരത്തിലാകും. ട്രാൻസ്‌ഫോർമറിനോടു ചേർന്നുള്ള വൈദ്യുതിത്തൂണിലെ വിളക്ക് കത്താതായിട്ട് ഒരുവർഷത്തിലേറെയായി. പാലമേൽ പഞ്ചായത്ത് ഓഫീസിലും നൂറനാട് വൈദ്യുതി ഓഫീസിലും പരാതികൊടുത്തിട്ടും പരിഹാരമുണ്ടായിട്ടില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033