Monday, May 6, 2024 5:51 am

വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ; നിയമ നടപടിയുമായി നോര്‍ക്ക റൂട്ട്സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടികളുമായി നോര്‍ക്ക റൂട്ട്സ്. നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്ആര്‍ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം തുടര്‍ നിയമനടപടികള്‍ക്കായി കൈമാറിയതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു. വ്യാജ അറ്റസ്റ്റേഷന്‍ നടത്തുന്നവരുടെ കെണിയില്‍ പെടാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രതപാലിക്കണമെന്നും നോര്‍ക്ക അഭ്യര്‍ഥിച്ചു. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. വ്യാജ അറ്റസ്റ്റേഷന്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ നിയമപരമായ നടപടികള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരുന്നതിനാല്‍ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും നിയമനടപടികള്‍ക്കും സാധ്യതയുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, എംഇഎ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡി.സി.സി തലങ്ങളിൽ അഴിച്ചുപണി വേണം ; കോൺഗ്രസിൽ മുറവിളി ശക്തമാകുന്നു

0
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.പി.സി.സി., ഡി.സി.സി. തലങ്ങളിൽ അഴിച്ചുപണി വേണമെന്ന്...

കെ​രെം ഷാ​ലോ​മി​ന് നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
ടെ​ൽ അ​വീ​വ്: ഗാ​സ മു​ന​മ്പി​ൽ നി​ന്ന് കെ​രെം ഷാ​ലോ​മി​നു നേ​രെ​യു​ണ്ടാ​യ റോ​ക്ക​റ്റ്...

ആ​ശു​പ​ത്രി​യി​ലെ എ​സി മോ​ഷ്ടി​ച്ച കേസിൽ പ്ര​തി പി​ടി​യി​ൽ

0
ആ​ല​പ്പു​ഴ: ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​സി മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ റെ​യി​ൽ​വേ...

എനി​ക്കെ​തി​രാ​യ കേ​സു​ക​ൾ എല്ലാം കെ​ട്ടി​ച്ച​മ​ച്ച​ത് ; രേ​വ​ണ്ണ

0
ബം​ഗ​ളൂ​രു: ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ള്‍​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ...