വടക്കൻ കേരളത്തെ വ്യവസായ ഭൂമികയായി മാറ്റും : മന്ത്രി പി രാജീവ്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സംസ്ഥാനത്തെ വ്യവസായ ഭൂമികയായി വടക്കൻ കേരളത്തെ മാറ്റുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. ഉത്തര കേരളത്തിൽ വ്യവസായ വികസനത്തിന്‌ വൻ സാധ്യതകളാണുള്ളത്‌‌. കെഎസ്‌ഐഡിസി മേഖലാ ഓഫീസ്‌ കോഴിക്കോട്‌ ആരംഭിക്കുകയാണ്‌.

നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ്‌ മേഖലാ ഓഫീസുള്ളത്‌. കിൻഫ്രയുടെ പ്രധാന പ്രവർത്തന കേന്ദ്രമായി മട്ടന്നൂർ മാറും. ഇത്‌ കണ്ണൂർ, കാസർകോട്‌ ജില്ലകൾക്ക്‌ വലിയ നേട്ടമാകും.

കണ്ണൂരിൽ മീറ്റ്‌ ദി മിനിസ്‌റ്റർ പരിപാടിയിലും മട്ടന്നൂർ കിൻഫ്ര പാർക്കിന്റെ കല്ലിടലിലും സംസാരിക്കുകയായിരുന്നു മന്ത്രി. മട്ടന്നൂർ കിൻഫ്ര പാർക്കിൽ വ്യവസായ സംരംഭകർക്ക്‌ ആവശ്യത്തിന്‌ ഭൂമി ലഭിക്കും. അന്താരാഷ്ട്ര വിമാനത്താവളമുള്ളതും അനുകൂല ഘടകമാണ്‌.

താലൂക്ക്‌ തലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങും. പരാതികൾ അതത്‌ ഘട്ടങ്ങളിൽ പരിഹാരിക്കാൻ സംവിധാനമുണ്ടാകും. പശ്‌ചാത്തല സൗകര്യം ഒരുക്കി വ്യവസായ വികസനത്തിന്‌ ശക്തിപകരുകയാണ്‌ സർക്കാർ ലക്ഷ്യം.

കോവിഡ്‌ പ്രതിസന്ധിക്കിടയിലും 3200 ചെറുകിട ഇടത്തരം വ്യവസായ സംരഭക(എംഎസ്‌എംഇ) യൂണിറ്റുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. കേരളത്തിൽ പരമാവധി നിക്ഷേപം കൊണ്ടുവരികയാണ്‌ ലക്ഷ്യം. സ്ഥല ലഭ്യതക്കുറവ്‌ പ്രയാസം സൃഷ്ടിക്കാറുണ്ട്‌. പാരിസ്ഥിതിക ബോധവും ഉയർന്ന ജീവിത നിലവാരവുമുള്ളവരാണ്‌ കേരളീയർ. അനുകൂല കാലാവസ്ഥയും വിദഗ്‌ധ തൊഴിൽ സേനയുമുള്ള നാടുമാണ്‌.

തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ടേഡ്‌ യൂണിയൻ നേതാക്കളുടെ യോഗം ചേർന്നു. കൃഷി അടിസ്ഥാനമായുള്ള വ്യവസായങ്ങൾ മട്ടന്നൂരിലെ പാർക്കിൽ തുടങ്ങും. സുഗന്ധ വ്യജ്ഞനം, മത്സ്യം, ഐടി വ്യവസായ സംരഭങ്ങളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...