അന്യസംസ്ഥാന തൊഴിലാളിയുടെ മരണം ; ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നല്ലളം കുന്നുമ്മലില്‍ വാടകക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി സഞ്ജയ് ദാസി (31) ന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി സ്വദേശിയെ അറസ്റ്റുചെയ്തു. ബംഗാള്‍ ബര്‍മാന്‍ ജില്ലയിലെ സിറാജുദ്ദീന്‍ ഷെയ്ക്കി (35) നെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ ഗുരുദാസ്പൂര്‍ സ്വദേശിയാണ് മരിച്ച സഞ്ജയ് ദാസ്.

സിറാജുദ്ദീന്‍ ഷെയ്ക്ക് കെട്ടിട നിര്‍മാണ കരാറുകാരനാണ്. മറ്റു മൂന്നു തൊഴിലാളികളോടൊപ്പം നല്ലളംബസാര്‍ കുന്നുമ്മലിലെ വാടകവീട്ടിലാണ് ഇവര്‍ രണ്ടു പേരും താമസിച്ചിരുന്നത്. അടുത്തിടെയാണ് സഞ്ജയ്ദാസ് ജോലിക്കായി ഇവിടെയെത്തിയത്. കഴിഞ്ഞ ഏഴാംതിയതി ഉച്ചയോടെ സഞ്ജയ് ദാസും സിറാദുദ്ദീന്‍ ഷെയ്ക്കും മദ്യപിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമായി. വടിയും മറ്റും ഉപയോഗിച്ച് സിറാജുദ്ദീന്‍ ഷെയ്ക്ക് സഞ്ജയ് ദാസിനെ മര്‍ദിക്കുകയും വയറില്‍ ചവിട്ടിയതായും കൂടെയുള്ള തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു.

തൊട്ടടുത്ത ദിവസം രാവിലെ വയറുവേദന അനുഭവപ്പെട്ട സഞ്ജയ് ദാസിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിമുറിയില്‍ വീണ് പരിക്കേറ്റതാണെന്നാണ് സിറാജുദ്ദീന്‍ ഡോക്ടറോട് പറഞ്ഞത്. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഒമ്പതാം തീയതി രാത്രി പത്തു മണിയോടെ സഞ്ജയ് മരിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചെറുകുടലിനു സംഭവിച്ച ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്ന് വ്യക്തമായി. തുടര്‍ന്ന് തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതിയറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നല്ലളം എസ്.ഐ എം.കെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് വിരലടയാള വിദഗ്ധ എ.വി ശ്രീജയുടെ നേതൃത്വത്തില്ലുള്ള സംഘം സംഭവം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....