ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഉത്തര കൊറിയ ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

സോൾ: അടുത്ത മാസം നാലാം തീയതി ഉത്തര കൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉപഗ്രഹ വിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ ഞായറാഴ്ച രാത്രി മുതൽ പ്രവർത്തനം ആരംഭിച്ചതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊറിയൻ മുനമ്പിനും ഫിലിപ്പീൻസ് ദ്വീപായ ലുസോണിനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്‌ടങ്ങൾ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങൾ അപകടമേഖലയായി ഉത്തര കൊറിയ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ, ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോംഗ് ഉന്നിനോട് ആവശ്യപ്പെടാൻ യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ തമ്മിൽ ധാരണയായി.

2023 നവംബറിൽ ആദ്യ ചാര ഉപഗ്രഹം ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചിരുന്നു. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.അതിന് പിന്നാലെയാണ് പ്യോംഗ്‌യാംഗ് രണ്ടാം ഉപഗ്രഹ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. മേഖലയിലെ യുഎസ് സാന്നിദ്ധ്യം നിരീക്ഷിക്കാനാണ് ഉപഗ്രഹവിക്ഷേപണം നടത്തുന്നതെന്നാണ് പ്യോംഗ്‌യാംഗ് പറയുന്നത്. വൈറ്റ് ഹൗസ്, പെന്റഗൺ തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയതായും അവർ അവകാശപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...