Sunday, July 14, 2024 3:26 pm

വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ ; പതിച്ചത് ജപ്പാനിൽ

For full experience, Download our mobile application:
Get it on Google Play

സിയോൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ചതായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സൈനിക അഭ്യാസങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ശനിയാഴ്ച ജപ്പാന്റെ പടിഞ്ഞാറൻ തീരത്തെ കടലിലേക്ക് ഉത്തര കൊറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. അടുത്താഴ്ച വാഷിങ്ടണിലാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ശനിയാഴ്ച രാവിലെ 8 മണിക്കാണ് മിസൈൻ വിക്ഷേപിക്കാൻ ഉത്തരവിട്ടതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഉച്ചയ്ക്ക് പ്യോങ്യാങ് വിമാനത്താവളത്തിൽ നിന്നാണ് ബാലസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്.

മിസൈൽ വിക്ഷേപിച്ച് ഒരു മണിക്കൂറിലധികം കഴിഞ്ഞ് ജപ്പാന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിൽ പതിച്ചതായും ജാപ്പനീസ് അധികൃതർ സ്ഥിരീകരിച്ചു. വിക്ഷേപണത്തെ ജപ്പാൻ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിസിഹ്ദ പറഞ്ഞു.എന്നാൽ കപ്പലുകൾക്കോ വിമാനത്തിനോ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ അറിയിച്ചു. മിസൈൽ കടലിൽ പതിക്കുന്നതിന് മുമ്പ് ഏകദേശം 900 കിലോമീറ്റർ (560 മൈൽ) സഞ്ചരിച്ചതായി സംയുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.ജനുവരി 1 ന് ശേഷമുള്ള ഉത്തരകൊറിയയുടെ ആദ്യ മിസൈൽ ആക്രമണം കൂടിയാണിത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രമുഖരുടെ ദ്രോണാചാര്യൻ ; 6 പതിറ്റാണ്ട് നീണ്ട കോച്ചിങ്ങിന് വിടപറഞ്ഞ് തോമസ് മാഷ്

0
തൊടുപുഴ: കായിക തപസ്യയുടെ നീണ്ട ആറ് പതിറ്റാണ്ടിന് ശേഷം ദ്രോണാചാര്യ കെ.പി....

ആന്ധ്രയിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധം ശക്തം ; പോലീസ്...

0
അനകപ്പള്ളി: ആന്ധ്ര പ്രദേശിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ...

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

0
മസ്കറ്റ്: കാസർകോഡ് സ്വദേശി ഒമാനിൽ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി അമീർ...

അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികൾക്ക് 15 ഏക്കറിലധികം ഭൂമിക്ക് ഇളവ് നൽകിയിട്ടില്ലെന്ന് കെ. രാജൻ

0
കോഴിക്കോട് : അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികൾക്കും ഫാമുകൾക്കും 15 ഏക്കറിലധികം ഭൂമി...