കടലിനടിയിൽ ആണവ ഡ്രോൺ പരീക്ഷിച്ച് ഉത്തര കൊറിയ ; ഞെട്ടലോടെ ലോകരാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

പ്യോഗ്യാംഗ്: കടലിനടിയിൽ അത്യാധുനിക ആണവ ഡ്രോണിന്റെ പരീക്ഷണം നടത്തി ഉത്തര കൊറിയ. രാജ്യത്തിന്റ കിഴക്കൻ തീരത്താണ് ‘ ഹയീൽ – 5 -23 ‘ എന്ന് പേരിട്ടിരിക്കുന്ന ഡ്രോണിന്റെ പരീക്ഷണം നടത്തിയത്. ഈ ആഴ്ച യു.എസും ദക്ഷിണ കൊറിയയും ജപ്പാനും നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് നീക്കം. ഉത്തര കൊറിയ ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോൺ വികസിപ്പിച്ചെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹയീൽ എന്ന വാക്കിന് കൊറിയൻ ഭാഷയിൽ സുനാമി എന്നാണ് അർത്ഥം. ശത്രുരാജ്യത്തിന്റെ തീര മേഖലകളെ ശക്തമായ സ്ഫോടനങ്ങൾ നടത്തി സുനാമി പോലെ തകർത്തെറിയാൻ ഈ ആയുധത്തിന് കഴിയുമെന്നാണ് അവകാശവാദം.

ഡ്രോണിന്റെ നേരത്തെ നടന്ന പരീക്ഷണങ്ങളിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നെന്നാണ് വിവരം. ആണവായുധം ഘടിപ്പിച്ചാൽ ഈ ഡ്രോണിന് റേഡിയോ ആക്ടീവ് ‘ സുനാമി’ സൃഷ്ടിക്കാനാകുമെന്നാണ് അവകാശവാദം. ഡ്രോണിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ,​ഹയീൽ ഡ്രോണിനെ ഉത്തര കൊറിയ പെരുപ്പിച്ച് കാട്ടുകയാണെന്ന് ദക്ഷിണ കൊറിയൻ നിരീക്ഷകർ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...