കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അടിമ-ഉടമ ബന്ധമല്ല, ആവശ്യമായ ഫണ്ട് നല്‍കുന്നില്ല ; വി മുരളീധരന് മറുപടിയുമായി ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാല്‍. വി മുരളീധരന്റെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബാലഗോപാല്‍ ആരോപിച്ചു. ‘കേന്ദ്രമന്ത്രി പറയുന്നത് വസ്‌തുതാവിരുദ്ധം. വിതരണം ചെയ്ത ക്ഷേമ പെൻഷൻ ഇനത്തില്‍ 600 കോടി രൂപ ഇനിയും കിട്ടാനുണ്ട്. കേരളത്തിന് അനുകൂലമായി വി മുരളീധരൻ നിലപാട് എടുക്കാത്തത് മണ്ടത്തരമാണ്. വിഴിഞ്ഞം പദ്ധതിയിലുള്‍പ്പെടെ കാപെക്‌സ് ഫണ്ട് കേന്ദ്രം മുടക്കുന്നു. യു ജി സി ഫണ്ടിന് ഉള്‍പ്പെടെ തടസം നില്‍ക്കുന്നു. വരുമാനം വര്‍ദ്ധിപ്പിക്കാനും അനാവശ്യ ചെലവുകള്‍ ചുരുക്കാനും സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആവശ്യമായ പരിശോധനകള്‍ നടത്തുന്നു. കിട്ടാക്കടങ്ങള്‍ പിടിക്കാനും ശ്രമിക്കുന്നുണ്ട്. ടാക്‌സ് അഡ്‌മിനിസ്ട്രേഷനില്‍ കൃത്യമായ മെച്ചം ഉണ്ടായിട്ടുണ്ട്. 50 ശതമാനത്തിലധികം രണ്ട് വര്‍ഷം കൊണ്ട് നികുതി വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അടിമ- ഉടമ ബന്ധമാണോ ഉള്ളത്. കേരളത്തിന് അര്‍ഹമായ തുക എങ്ങനെ നിഷേധിക്കാനാവും? നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഫണ്ട് നല്‍കുന്നില്ല. അനാവശ്യ നിബന്ധനവച്ച്‌ ഫണ്ട് വൈകിപ്പിക്കുന്നു. കേന്ദ്രമന്ത്രിയാകുമ്പോള്‍ കാടടച്ച്‌ വെടിവെയ്ക്കരുത്. കാര്യങ്ങള്‍ അറിഞ്ഞിട്ടുവേണം ചെയ്യാൻ’-കെ എൻ ബാലഗോപാല്‍ വ്യക്തമാക്കി. കേരളത്തിന്റെ ധനപ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍‌ ആണെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്നായിരുന്നു വി മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇരുവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം ആരോപിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...