എല്ലാ പഴങ്ങളും പച്ചക്കറികളും ഒരുപോലെയല്ല കഴുകി ഉപയോഗിക്കേണ്ടത് ; ഇക്കാര്യങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

പഴങ്ങളും പച്ചക്കറിളുമൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി വേണം ഉപയോഗിക്കേണ്ടത്. എല്ലാ പഴങ്ങളും പച്ചക്കറികളും ഒരുപോലെയല്ല കഴുകേണ്ടത്. ഇവയിലെ അഴുക്കും പൊടിയും രാസവസ്തുക്കളുമൊക്കെ നീക്കം ചെയ്യാന്‍ ഏതൊക്കെ രീതിയിലാണ് കഴുകേണ്ടതെന്ന് അറിയാം….
* മത്സ്യം – മത്സ്യവും മാംസവും അടുക്കളയില്‍ വെച്ചു വൃത്തിയാക്കുന്നത് അണുക്കള്‍ അടുക്കളയിലേക്കു കടക്കാന്‍ കാരണമായേക്കാം. അതിനാല്‍ പുറത്തുവെച്ച് വൃത്തിയാക്കുന്നതാകും ഉചിതം. ഇവ മുറിക്കാന്‍ ഉപയോഗിച്ച കത്തി, ചോപ്പിങ് ബോര്‍ഡ് എന്നിവയും നന്നായി വൃത്തിയാക്കണം.
* തണുപ്പിച്ച പഴങ്ങളും പച്ചക്കറികളും – ഫ്രിജില്‍ കഴുകി വൃത്തിയാക്കി വെച്ച പഴങ്ങളും പച്ചക്കറികളും വീണ്ടും ഉപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ കഴുകാറില്ല. എന്നാല്‍ ഇതു തീര്‍ത്തും തെറ്റാണ്. ഫ്രീസ് ചെയ്തു സൂക്ഷിച്ച വസ്തുക്കള്‍ കേടാകാറില്ല. എന്നാല്‍ അവ കഴുകാതെ വീണ്ടും കഴിക്കാനോ പാകം ചെയ്യാനോ എടുക്കുന്നത് നന്നല്ല.

* ആപ്പിള്‍ –രാസവസ്തുക്കളും അണുനാശിനികളും ആവശ്യം പോലെ ഇവയ്ക്കു പുറത്തുണ്ടാകാം. ആപ്പിള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം ബേക്കിങ് സോഡയില്‍ മുക്കിവയ്ക്കുക. ഇത് ആപ്പിളില്‍ പറ്റിപ്പിടിച്ച ഭൂരിഭാഗം മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും.
* കാബേജ് –
കാബേജ്, ബ്രൊക്കോളി, കോളിഫ്‌ലവര്‍ എന്നിവയില്‍ സാധാരണ കാണപ്പെടുന്ന ജീവിയാണ് പോര്‍ക്ക് ടേപ്പ് വേം. കാബേജ് എപ്പോഴും വളരെ സൂക്ഷിച്ചു വൃത്തിയാക്കിയെടുക്കേണ്ട ഒരു പച്ചക്കറിയാണ്. ആദ്യത്തെ രണ്ടു പാളികള്‍ നീക്കം ചെയ്ത ശേഷം വേണം വൃത്തിയാക്കാന്‍. ശേഷം കുറച്ചു വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കിവച്ച് ഉപയോഗിക്കാം. കട്ട് ചെയ്താണ് പാകം ചെയ്യുന്നതെങ്കില്‍ ഓരോ കഷ്ണവും വൃത്തിയാക്കി സൂക്ഷിച്ച് എടുക്കാന്‍ ശ്രദ്ധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...