പത്തനംതിട്ട : വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് തിരുവല്ല റെയില്‍വേ സ്റ്റേഷനോട് കേന്ദ്രസര്‍ക്കാരും റെയില്‍വേ വകുപ്പും കാട്ടുന്ന അവഗണനയുടെ തുടര്‍ക്കഥയാണെന്ന് ആന്‍റോ ആന്‍റണി എംപി പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച കൂട്ട ധര്‍ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമല ഉള്‍പ്പെടുന്ന ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് സ്റ്റോപ്പ് അനുവദിക്കാത്തത് ശബരിമല ഭക്തരോടും ജില്ലയിലെ ജനങ്ങളോടും കാട്ടുന്ന കടുത്ത അനീതിയും അവഗണനയും രാഷ്ട്രീയ വിവേചനവും ആണെന്ന് എം.പി പറഞ്ഞു. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ വികസനത്തിന് രാജ്യത്തെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ് തുക എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
മധ്യതിരുവിതാംങ്കൂറിലെ വാണിജ്യ സിരാകേന്ദ്രം കൂടിയായ തിരുവല്ലയില്‍ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രയിനിന് സ്റ്റോപ്പ് അനിവാര്യമാണെന്നറിയിച്ച് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും കത്ത് നല്‍കിയിട്ടും പരിഗണിക്കാത്തതിനാല്‍ ആണ് സമരം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍, കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, കെ.പി.സി.സി മുന്‍ നിര്‍വ്വാഹക സമതി അംഗം കെ. ജയവര്‍മ്മ ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സതീഷ് ചാത്തങ്കേരി, കെ. ജാസിംകുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ജയകുമാര്‍, ജേക്കബ് പി. ചെറിയാന്‍, എന്നിവര്‍ പ്രസംഗിച്ചു.
ലാലു ജോണ്‍, കോശി പി സക്കറിയ, ജെറി മാത്യു സാം, ബിജിലി ജോസഫ്, ജി. രഘുനാഥ്, എലിസബത്ത് അബു, രാജേഷ് ചാത്തങ്കരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, ബ്ലോക്ക് പ്രസിഡന്‍റുമാരായ എബി മേക്കരിംങ്ങാട്ട്, കെ.എന്‍. രാധാചന്ദ്രന്‍, അബ്ദുള്‍കലാം ആസാദ്, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, പി.ജി ദിലീപ് കുമാര്‍, ബാബു മാമ്പറ്റ, റെജി വര്‍ഗീസ്, ഷാജി കുളനട, എ.ഡി. ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രയിനിന് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033