തിരുവനന്തപുരം : കോവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ ബവ്കോ വില്പനശാലകള്‍ അടച്ചിടണമെന്നു തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു. പല തരത്തിലും വിവിധ രോഗങ്ങളുമുള്ള ആളുകള്‍ ഏറെ വരുന്ന ബിവറേജസിന്റെ ഔട്ട് ലെറ്റുകള്‍ താല്‍ക്കാലികമായി അടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനും ബവ്റിജസ് കോര്‍പറേഷനും കത്തു നല്‍കി. എന്നാല്‍ രോഗം പടര്‍ന്നു പിടിപ്പിച്ച റാന്നിയിലെ ബവ്കോ വില്പനശാലകള്‍ ഒഴിച്ചുള്ളവ തുറന്നു പ്രവര്‍ത്തിക്കുമെന്നു ബീവറേജസ് കോര്‍പറേഷന്‍ അറിയിച്ചു.
ദിനം പ്രതി ആയിരക്കണക്കിനു ഉപഭോക്താക്കള്‍ വന്നുപോകുന്ന വില്പനശാലകളിലെ വില്‍പന സുരക്ഷിതമല്ലെന്നു ചൂണ്ടികാട്ടിയാണ് യൂണിയനുകളുടെ ആവശ്യം. പി.ഒ.എസ് സംവിധാനം നിലവിലില്ലാത്ത ഔട്ട് ലെറ്റുകളില്‍ പണം കയ്യില്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിനു കാരണമാകും. ഇതെല്ലാം ചൂണ്ടികാട്ടിയാണ് വില്പനശാലകള്‍ താല്‍ക്കാലികമായി അടച്ചിടണമെന്നു ബവ്കോയിലെ യൂണിയനുകളുടെ ആവശ്യം. എന്നാല്‍ വില്‍പനശാലകളിലുള്ളവര്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മറ്റു വില്പനശാലകള്‍ പൂട്ടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും കോര്‍പറേഷന്‍ എം.ഡി പറഞ്ഞു.