തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ.വത്സരാജ്

For full experience, Download our mobile application:
Get it on Google Play

മാഹി : തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാഹിയില്‍ നിന്ന് പുതുച്ചേരി മന്ത്രിസഭയില്‍ എത്തിയ ആദ്യ നേതാവാണ് വത്സരാജ്. പുതുച്ചേരി രാഷ്ട്രീയമായി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഇ. വത്സരാജ് മത്സരിക്കാനില്ലെന്ന നിലപാടെടുത്തത്. മാഹി മണ്ഡലത്തില്‍ ഏഴ് തവണ മത്സരിച്ചതില്‍ ആറ് തവണയും വിജയിച്ച വത്സരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കി അവരെ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഇ.വത്സരാജ് പറഞ്ഞു.

വിവിധ കാലങ്ങളിലായി നാല് തവണ മന്ത്രിയായിരുന്നു ഇ. വത്സരാജ്. 1990 മുതല്‍ 26 വര്‍ഷം മാഹി എംഎല്‍എയായിരുന്ന വത്സരാജ് 2016 ല്‍ ഇടത് സ്വതന്ത്രനായ ഡോ. വി. രാമചന്ദ്രനോടാണ് പരാജയപ്പെട്ടത്. എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനാല്‍ പുതുച്ചേരിയില്‍ അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് വരുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. വത്സരാജ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ മാഹിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. നിലവിലെ എംഎല്‍എ ഡോ. വി. രാമചന്ദ്രനും മാഹിയില്‍ ഇത്തവണ മത്സരിക്കാനിടയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...