ജോലി കൃത്യമായി ചെയ്യുന്നില്ല ; വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് സസ്പെന്‍ഷൻ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍കുമാറിന് സസ്പെന്‍ഷന്‍. കൃത്യവിലോപം കാണിച്ചതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ആണ് ഡോ.വി. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ചുമതലകളും കര്‍ത്തവ്യങ്ങളും കൃത്യമായി നിര്‍വഹിക്കാത്ത കാരണത്താലാണ് സസ്‌പെന്‍ഷന്‍. ജോലി കൃത്യമായി ചെയ്യുന്നില്ലെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. സിഎംഒ പോര്‍ട്ടലിന് ലഭിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും വീഴ്ചകള്‍ ഉണ്ടായതായും ഉത്തരവില്‍ പറയുന്നു.

പരാതികള്‍ സംബന്ധിച്ച ഫയലുകള്‍ പ്രിന്‍സിപ്പാള്‍ പൂട്ടിവെച്ചതും താലൂക്ക് വികസന സമിതി യോഗത്തില്‍ കൃത്യമായി പങ്കെടുക്കാത്തതും സസ്‌പെന്‍ഷന് കാരണമായി. കൂടാതെ ആശുപത്രിയിലെ ഒഴിവുകള്‍ നികത്തുന്നതിന് ശ്രദ്ധിച്ചില്ലെന്നും ഔദ്യോഗിക ഇ-മെയിലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായും ഉത്തരവില്‍ പറയുന്നു. ബയോ മെഡിക്കല്‍ വേസ്റ്റ് ഡിസ്‌പോസലിലിന് തുക അനുവദിച്ചെങ്കിലും പ്രസ്തുത തുക ആശുപത്രി സൂപ്രണ്ടിന് കൈമാറിയിരുന്നില്ലെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പരിശോധന സംബന്ധിച്ച ഫയല്‍ ഡോക്ടര്‍ അനില്‍കുമാര്‍ പൂട്ടിവെച്ചതായും സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന ഫയല്‍ തടഞ്ഞതിനെതിരെ കഴിഞ്ഞമാസം സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഓഫീസില്‍ പ്രതിഷേധിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...