ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. 144 ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എ.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി, രാജീവ് ധവാന്, വികാസ് സിംഗ് എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി വാദിച്ചത്. വാദത്തിനിടെ ഹര്‍ജികള്‍ പരിഗണിച്ച് സ്റ്റേ നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മറുപടി സത്യവാംഗ്മൂലം തയാറാണെന്നും കേന്ദ്രം അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു ; സ്റ്റേ നല്‍കരുതെന്ന് കേന്ദ്രം
RECENT NEWS
Advertisment