ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തത് അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മുരിങ്ങമംഗലം കുപ്പക്കര പയ്യനാമൺ റോഡിൽ ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തത് അപകടക്കെണിയാകുന്നു. റോഡിന്റെ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായതിന് മാസങ്ങൾക്ക് ശേഷമാണ് രണ്ടാം ഘട്ടം ടാറിങ് നടത്തിയത്. എന്നാൽ ടാറിങ് നടത്തിയപ്പോൾ റോഡ് തറ നിരപ്പിൽ നിന്നും ഉയർന്നെങ്കിലും മുരിങ്ങ മംഗലം മുതൽ കുപ്പക്കര വരെയുള്ള ഭാഗങ്ങളിൽ സ്ലാബ് സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് എലിമുള്ളുംപ്ലാക്കൽ സ്വദേശി വിശ്വജിത്ത് എന്ന യുവാവും വികലാംഗനായ ആളും സഞ്ചരിച്ച സ്‌കൂട്ടർ ഈ ഓടയിൽ മറിയുകയും ഗുരുതരമായി പരിക്കേറ്റ വിശ്വജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

കോന്നിയിൽ നിന്നും വരുന്നവർ മുരിങ്ങമംഗലം ഭാഗത്ത് നിന്നും കുപ്പക്കര റോഡിലേക്ക് തിരിയുമ്പോൾ ഓടയുടെ കുഴി കാണാതെ അപകടത്തിൽ പെടുന്നതാണ് പതിവ്. മുൻപും ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപെട്ടതായി പറയുന്നു. തുടർച്ചയായ വളവുകൾ ഉള്ള റോഡിൽ വാഹനങ്ങൾ അടുത്ത് എത്തിയതിന് ശേഷമായിരിക്കും കാണുവാൻ കഴിയുക. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു. കുപ്പക്കാര ഭാഗത്ത് നിർമ്മിച്ച ഓട കാട് കയറി കിടക്കുന്നതിനാൽ യാത്രക്കാർക്ക് കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. പയ്യനാമൺ, കൊന്നപ്പാറ, അതുമ്പുംകുളം, തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, സീതത്തോട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുള്ള ആളുകൾ ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നുണ്ട്. കൂടാതെ കോന്നി – ചാങ്കൂർ മുക്ക് – തണ്ണിത്തോട് റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. ശബരിമല മണ്ഢലകാലത്ത് അയ്യപ്പ ഭക്തരും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...