ചെന്നൈ : കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ തമിഴ്‌നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.
72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ പാസും യാത്രക്കാരുടെ കൈവശം ഉണ്ടാകണമെന്നും ഇല്ലാത്ത യാത്രക്കാരെ അതിര്‍ത്തിയില്‍ തടയുമെന്നുമായിരുന്നു അറിയിപ്പ്.
കേരളത്തില്‍ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാളയാര്‍ ഉള്‍പ്പെടെ ഉള്ള ചെക്ക്‌പോസ്റ്റുകളില്‍ നാളെ മുതല്‍ പരിശോധന തുടങ്ങുമെന്നും കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് കത്തയച്ചു. ആന്ധ്ര, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്കും നിയന്ത്രണങ്ങളില്ല.