ഫീസ് അടച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി ; 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നൽകാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഉടമസ്ഥാവകാശം മാറ്റിയ വാഹനത്തിന്റെ അച്ചടിച്ച ആര്‍സി നൽകാത്തതിനാണ് മോട്ടോർ വാഹന വകുപ്പിനെതിരായ നടപടി. മലപ്പുറം പള്ളിക്കൽ സ്വദേശി ആത്മേശനാണ് പരാതി നൽകിയത്. 2025 ഫെബ്രുവരി 14നാണ് കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആർസി തപാലിൽ ലഭിക്കുന്നതിനുമായി 245 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ചത്.

എന്നാൽ അച്ചടിച്ച ആർസി ലഭിക്കാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ, 2025 മാർച്ച് 1 മുതൽ ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംവിധാനം നിലവിൽ വന്നിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പരിവാഹൻ പോർട്ടലിൽ നിന്നും സ്വയം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നുമായിരുന്നു മറുപടി. അച്ചടിച്ച ആർസി ലഭ്യമാക്കാത്ത സാഹചര്യത്തിൽ ഈ സേവനത്തിനായി ഈടാക്കിയ 245 രൂപ തിരികെ നൽകണമെന്ന് അപേക്ഷകൻ, ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പ് കമ്മീഷണർക്ക് പരാതി നൽകി. നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസിയും മലപ്പുറം ആസ്ഥാനമായി അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന “ആക്ഷൻ” എന്ന സംഘടനയുടെ പ്രസിഡന്റുമായ ആത്മേശൻ പച്ചാട്ട് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതി പരിഗണിച്ച കോടതി, മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നും സേവനത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തി. അച്ചടിച്ച ആർസിക്കായി ഈടാക്കിയ 245 രൂപയും അപേക്ഷകന് അനുഭവിക്കേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 10,000 രൂപയും, കോടതി ചെലവുകൾക്കായി 3,000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...