വാഗമണ്ണിൽ കൈയേറിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നിൽ ഏക്കറുകണക്കിന് സർക്കാർ ഭൂമി മാഫിയ കൈയടക്കി. തെറ്റായ നടപടിയിലൂടെ സമ്പാദിച്ച പട്ടയത്തിന്റെ മറവിലാണ് 80 കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം കൈവശപ്പെടുത്തിയത്. 2012ൽ സർക്കാർ ബോർഡ് വച്ച് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് വീണ്ടും കൈയേറിയത്. വാഗമണ്ണിൻറെ പ്രത്യേകതയായ മൊട്ടക്കുന്നിലാണ് ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലം കൈയേറ്റ മാഫിയ സ്വന്തമാക്കിയത്. വാഗമണ്ണിലെ ഇൻഡോസ്വിസ് പ്രൊജക്ട് അവസാനിച്ചപ്പോൾ സ്ഥലം കെഎൽഡി ബോർഡ്, വനം, ടൂറിസം എന്നീ വകുപ്പുകൾക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഇത് അളന്നുതിരിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഏക്കറുകണക്കിനു ഭൂമി കൈയേറ്റക്കാർ സ്വന്തമാക്കി.

പട്ടയ വിതരണത്തിന് വിലക്കുണ്ടായിരുന്ന 2001 ൽ ഈ ഭൂമിക്ക് നാല് പ്രവാസി വ്യവസായികൾ പട്ടയം തരപ്പെടുത്തി. അമേരിക്കൻ പട്ടയമെന്നായിരുന്നു വിളിപ്പേര്. വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയാണ് അന്ന് ഉദ്യോഗസ്ഥർ പട്ടയം നൽകിയത്. മൊട്ടക്കുന്നിന് പട്ടയം നൽകാനാവില്ലെന്ന് നിയമവും ലംഘിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...