കൊച്ചി : സമരപ്പന്തൽ പൊളിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് സമരസമിതി. വിഴിഞ്ഞം സമരം തുടരുമെന്ന് ഫാദര്‍ യൂജിന്‍ പേരെര പറഞ്ഞു. സമരപ്പന്തല്‍ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് സമരക്കാര്‍ രംഗത്തെത്തിയത്. കോടതി വിധി പരിശോധിക്കട്ടെ എന്ന് സമരക്കാര്‍ വ്യക്തമാക്കി. പെതുവഴി തടസപ്പെടുത്തിയിട്ടില്ല.
അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയത്. ഓഷ്യൻ സയൻസ് അറിയാവുന്ന ആരും സമിതിയിൽ ഇല്ല. വിദഗ്ധ സമിതിയെന്ന് പറയാൻ കഴിയില്ലെന്നും സമിതിയിൽ ഉള്ളത് പിണിയാളുകളെന്ന് ലത്തീൻ രൂപത പറഞ്ഞു. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരപ്പന്തല്‍ പൊളിച്ച് നീക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.