കഷ്ടപ്പാടുകള്‍ക്കിടയിലും ചിരിക്കുന്ന മുഖവുമായി പന്തുരുട്ടാന്‍ ഇനി വിഷ്ണു ഇല്ല

For full experience, Download our mobile application:
Get it on Google Play

മു​ള​ന്തു​രു​ത്തി : കഷ്ടപ്പാടുകള്‍ക്കിടയിലും ചിരിക്കുന്ന മുഖവുമായി പന്തുരുട്ടാന്‍ ഇനി വിഷ്ണു ഇല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട കാ​യി​കാ​ധ്യാ​പ​ക​ന്‍ വി.​കെ.വി​ഷ്ണു(33). ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് വി​ഷ്ണു മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ല്‍ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ളി​ലേ​ക്ക് കാ​യി​കാ​ധ്യാ​പ​ക​നാ​യി ക​ട​ന്നു​വ​രു​ന്ന​ത്. കു​ട്ടി​ക​ളു​മാ​യി ഏ​റെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്ന വി​ഷ്ണു സാ​ര്‍ കു​ട്ടി​ക​ള്‍​ക്ക് ഒ​രു അ​ധ്യാ​പ​ക​ന്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല, ക​ളി​ത​മാ​ശ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന ന​ല്ല സു​ഹൃ​ത്ത് കൂ​ടി​യാ​യി​രു​ന്നു.

പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യാ​ണ് വി​ഷ്ണു​വി​നെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ക​ണ്ടി​ട്ടു​ള്ളൂ. പ്രാ​രാ​ബ്ധ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും ആ ​പു​ഞ്ചി​രി​ക്ക് പി​ന്നി​ല്‍ മ​റ​ച്ചു​വെച്ചി​രു​ന്നു. ജീ​വി​ത​ത്തെ​ക്കു​റി​ച്ച്‌ ഏ​റെ സ്വ​പ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു ആ ​അ​ധ്യാ​പ​ക​ന്. കാ​യി​ക മേ​ഖ​ല​യി​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്ന് അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചു. അ​തി​നു​വേ​ണ്ടി ക​ഠി​നാ​ധ്വാ​ന​വും ചെ​യ്തു. വി​ഷ്ണു​വി​ന്‍റെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത ഒ​രു കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ പോ​ലും നാ​ട്ടി​ല്‍ ന​ട​ക്കാ​റി​ല്ലെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

വ​ള​രെ ചെ​റു​പ്പ​ത്തി​ലെ അ​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട വി​ഷ്ണു​വി​ന് പ​ഠ​ന​ത്തി​നും ഉ​പ​രി​പ​ഠ​ന​ത്തി​നും സ​ഹാ​യ​മാ​യ​ത് കാ​യി​ക​രം​ഗ​ത്തെ മി​ക​വാ​യി​രു​ന്നു. ബേ​സ്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ തു​ട​ങ്ങി എ​ല്ലാ കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും വി​ഷ്ണു പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചു. എ​ല്ലാ കാ​യി​ക ഇ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ല്‍ അ​റി​വും സ​മ്പാ​ദി​ച്ചു. മുമ്പ് വെ​ട്ടി​ക്ക​ല്‍ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജോ​ലി നോ​ക്കി​യ ശേ​ഷം പി​ന്നീ​ട് ആ​ലു​വ​യി​ലെ​യും പെ​രു​മ്പാ​വൂ​രി​ലെ​യും സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​ക അ​ധ്യാ​പ​ക​നാ​യി. മു​ള​ന്തു​രു​ത്തി ടോ​പ്പ് സ്റ്റാ​ര്‍ എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക​രി​ലൊ​രാ​ളു​മാ​ണ് വി​ഷ്ണു.

കാ​യി​കാ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​മ്പോ​ള്‍​ത​ന്നെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ത് തൊ​ഴി​ല്‍ ചെ​യ്യാ​നും വി​ഷ്ണു ത​യാ​റാ​യി​രു​ന്നു. സ്‌​കൂ​ളി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍ അ​വ​ധി ദി​വ​സം ടൈ​ല്‍ വി​രി​ക്കാ​ന്‍ എ​ത്തി​യ​ത് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളി​ല്‍ അ​ത്ഭു​ത​വും ആ​ദ​ര​വും സൃ​ഷ്ടി​ച്ചി​രു​ന്നു. ശീ​ത​ള്‍ ആ​ണ് ഭാ​ര്യ. ഒ​ന്ന​ര വ​യ​സു​ള്ള ന​യ്‌​നി​ക ഏ​ക മ​ക​ളാ​ണ്. മൃ​ത​ദേ​ഹം മു​ള​ന്തു​രു​ത്തി സ്വ​ര്‍​ഗീ​യ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...