പാര്‍ട്ടിയുടെ ശക്തി കാട്ടിക്കൊടുക്കാമെന്ന് ഇടുക്കി കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും എംഎം മണിയുടെ വക ഭീഷണി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുമെന്ന് എം എം മണി എംഎല്‍എ. ജില്ലയിലെ ഭൂപ്രശ്നങ്ങളില്‍ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാല്‍ പോര രേഖാമൂലം ഉത്തരവ് നല്‍കണമെന്ന കളക്ടറുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

75 വര്‍ഷ് മുമ്പ് ലഭിച്ച പട്ടയത്തില്‍ സാങ്കേതിക പിശകുണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. ഇത് തിരുത്തേണ്ടതും അവര്‍ തന്നെയാണ്. ഇപ്പോള്‍ ആവശ്യമില്ലാത്ത പീഡ‌നം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവെയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവര്‍ത്തിക്കുകയാണ്.

ഇത് വെച്ചുപൊറുപ്പിക്കാനാവില്ല. മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറും സബ് കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാര്‍. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ചില്ലെങ്കില്‍ അയാളെ ഇറങ്ങിനടക്കാന്‍ പോലും സമ്മതിക്കുന്ന പ്രശ്നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ജനവിരുദ്ധ നടപടികളില്‍ നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കില്‍ ഈ മാസം 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയും.’- മണി ഭീഷണിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...