ദില്ലി: കനേഡിയന്‍ നയതന്ത്ര ഉദ്യോസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയെ താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ആണെന്ന് ആരോപിച്ച് ട്രൂഡോ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി.
എന്നാല്‍, താന്‍ വിഷയത്തിന്റെ ഗൗരവം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യാ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു. ‘ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ട്. ഞങ്ങള്‍ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല’- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.