ശ്രദ്ധേയമായി ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ ഒരുക്കിയ വോള്‍സ് ഓഫ് ഇന്‍സ്പിറേഷന്‍

For full experience, Download our mobile application:
Get it on Google Play

ബഹ്‌റൈന്‍: വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും, വ്യക്തിത്യത്വ വികസനത്തിനും ലക്ഷ്യമിട്ടാണ് ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ സിഞ്ച് ക്യാമ്പസില്‍ വോള്‍സ് ഓഫ് ഇന്‍സ്‌പ്രേഷന്‍ എന്ന പേരില്‍ ലോകത്തില്‍ അറിയപ്പെടുന്ന മഹത് വ്യക്തികളുടെ പോര്‍ട്രേയ്റ്റ് ചിത്രരചനാ പ്രദര്‍ശനം ഒരുക്കിയത്. പ്രദര്‍ശനം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനം നിറച്ചു. ചടങ്ങില്‍ ആര്‍ട്ട്ഡിപ്പാര്‍ട്മെന്റ് അധ്യാപിക നിഷിദാ ഫാരിസ് വരച്ച ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെയും, ഹിസ് റോയല്‍ ഹൈനൈസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ചിത്രങ്ങള്‍ ബഹ്‌റൈനിലെ പ്രശസ്ത ചിത്രകലാകാരനായ അബ്ബാസ് അല്‍മോസാവിയും, മുന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗവുമായ ഡോ. മസൂമ ഹസന്‍ അബ്ദുള്‍ റഹിം അനാച്ഛാദനം ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. നിര്‍മല ജോസ്, നിജു ജോയി, അല്‍ റബീഹ് മെഡിക്കല്‍ സെന്റെര്‍ സി.ഇ.ഒ നൗഫല്‍ അടാട്ടില്‍ എന്നിവര്‍ മുഖ്യ അതിഥികളായി.

മാധ്യമ പ്രവര്‍ത്തകരായ അബ്ദുള്‍ ജലീല്‍ അബ്ദുളള , പ്രവീണ്‍ കൃഷ്ണ സിറാജ് പള്ളിക്കര, പ്രദീപ് പുറവങ്ങര, എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോയി മാത്യു, പ്രിന്‍സിപ്പല്‍ വന്ദന സതീഷ് എന്നിവര്‍ മുപ്പത്തിയെട്ടോളം ചിത്രകാരന്മാരെ അഭിനന്ദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.ചിത്ര കലയിലൂടെ ഇനി വരുന്ന തലമുറയ്ക്ക് മഹത് വ്യക്തികളുടെ ജീവിതങ്ങള്‍ പ്രചോദനമാകട്ടെയെന്നും, ഓരോ ചിത്രങ്ങളും ന്യൂ ഹൊറൈസണ്‍ സ്‌കൂളിന്റെ ചുവരുകളില്‍ ഇടം പിടിക്കുമെന്നും ജോയി മാത്യു പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ചിത്രരചന മല്‍സരവും സമ്മാന ദാനവും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...