Tuesday, November 28, 2023 12:35 am

ശുചിത്വമില്ല ; കായംകുളത്തെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ക്യാന്റീൻ അടച്ചുപൂട്ടാന്‍ നോട്ടീസ്

കായംകുളം : ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് കായംകുളത്തെ കെഎസ്ആർടിസി സ്റ്റാൻഡിലെ ക്യാന്റീൻ അടച്ചു പൂട്ടാൻ നോട്ടീസ്. കായംകുളം നഗരസഭ ആരോഗ്യ വിഭാഗമാണ് നോട്ടീസ് നല്‍കിയത്. നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാർ ക്യാന്റീനിൽ പരിശോധന നടത്തുകയായിരുന്നു. ക്യാന്റീന് പിന്നിൽ ഭക്ഷണ മാലിന്യങ്ങൾ അടക്കം സംസ്കരിക്കാതെ സൂക്ഷിക്കുന്നതായി ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി ഭക്ഷണ അവശിഷ്ടങ്ങൾ സൂക്ഷിച്ചതു മൂലം പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. പല തവണ മാലിന്യം സംസ്കരിക്കുന്നതിന് സജ്ജീകരണം ഒരുക്കണമെന്ന് നഗരസഭ രേഖാമൂലം അറിയിച്ചെങ്കിലും ഇത് പാലിക്കാൻ ക്യാന്റീൻ നടത്തിപ്പുകാർ തയ്യാറായിരുന്നില്ലെന്ന് ആരോഗ്യ വിഭാഗം ജീവനക്കാർ പറയുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

നഗരസഭാ സെക്രട്ടറിക്ക് ഫോണില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാർ ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും സ്ഥാപനം അടച്ചിടണമെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസാ മോൾ നോട്ടീസ് നല്‍കി. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷം ബോധ്യപ്പെട്ടാൽ മാത്രം തുറന്നു പ്രവർത്തിച്ചാൽ മതിയെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കി. ഹെൽത്ത് സൂപ്പര്‍ വൈസർ ശ്രീകുമാര്‍, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിസമോൾ, അരുണിമ, ഷിബു, സുജാ ബി നായർ, ദീപ എന്നിവര്‍ അടങ്ങിയ സംഘമാണ് ക്യാന്റീനിൽ പരിശോധന നടത്തിയത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരള ബസിലും സദസിലും ബോംബ് വെയ്ക്കുമെന്ന് ഭീഷണി കത്ത്

0
തിരുവനന്തപുരം: നവകേരള സദസിലും ബസിലും ബോംബ് വെയ്ക്കുമെന്ന് ഭീഷണി കത്ത്. ഗതാഗത...

10ലക്ഷം വേണം, നാളെ രാവിലെ 10ന് കുട്ടിയെ എത്തിക്കും ; തട്ടിക്കൊണ്ടുപോയ സം​ഘത്തിലെ സ്ത്രീയുടെ...

0
കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ...

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളം, ഇടതു സർക്കാർ ആയത് കൊണ്ടാണത് :...

0
മലപ്പുറം: പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി...

മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവ്

0
തിരുവനന്തപുരം : ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക്...