തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് മാറ്റുന്നതിനുള്ള വിജ്ഞാപനം ഇന്നോ നാളെയോ പുറത്തിറങ്ങും. സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മടങ്ങി എത്തിയതിനാൽ തുടർ നടപടികളിലേക്ക് കടക്കും. രാജ്ഭവൻ ലോക് ഭവൻ കേരള എന്ന പേരിലായിരിക്കും ഇനി മുതൽ അറിയപ്പെടുക. രാജ്യത്തെ എല്ലാ രാജ്ഭവനകളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് നീക്കം. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരുമാറ്റുന്നത്. കഴിഞ്ഞവർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര വിശ്വനാഥ അർലേക്കർ അവതരിപ്പിച്ചതാണ് പേര് മാറ്റാനുള്ള ആശയം. ഡൽഹിയിൽ അടക്കമുള്ള ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്റെ പേര് ലോക് നിവാസ് എന്നാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























