തൃശൂർ: ചില്ലറ വിൽപനയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ പിടിയില്‍. പീച്ചി ആശാരിക്കോട് ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി എന്ന ഷിജോ(30)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 50 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. നെല്ലായി മുരിയാട് റോഡില്‍ നെല്ലായി വൃന്ദാവനം സ്റ്റോപ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതിയെ കണ്ടതോടെ പോലീസ് വാഹനം നിര്‍ത്തി. പോലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് വരുതിയിലാക്കി. ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം ദേഹപരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രാസലഹരി കണ്ടെത്തിയത്. 2020ല്‍ ഉണക്കമീന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വിറ്റതിന് ഷിജോയെ എക്‌സൈസ് പിടികൂടിയിരുന്നു. 16 കിലോ കഞ്ചാവും അന്ന് പിടിച്ചെടുത്തിരുന്നു. മാള പുത്തന്‍ചിറയിലെ പ്രതിയുടെ വാടക വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ 30 കിലോ കഞ്ചാവും മാള പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍, നെടുംപുഴ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി ഷിജോയെന്ന് പോലീസ് പറഞ്ഞു. 2019ല്‍ ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പിടിയിലെ എസ്ബിഐ ബാങ്കിന്റെ എടിഎം മുഖംമൂടി ധരിച്ചെത്തി കുത്തിപൊളിച്ച് പണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1