കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബീഷ്‌ണോയ് ഒരാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി ലോറൻസ് ബീഷ്‌ണോയിയെ ഡൽഹി കോടതി ഒരാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണങ്ങൾക്കായി ബീഷ്‌ണോയിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. ഡൽഹി പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലികാണ് ഉത്തരവിറക്കിയത്. എൻഐഎയുടെ കസ്റ്റഡി കാലാവധി സമയത്ത് പ്രതിയുടെ അഭിഭാഷകന് ബീഷ്‌ണോയിയെ കാണാൻ കോടതി അനുമതി നൽകി.

ലോറൻസ് അപകട സാധ്യതയുള്ള പ്രതിയാണെന്നും കർശന സുരക്ഷ ഉറപ്പാക്കണമെന്നും ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു. ഗൂഢാലോചന, ഭരണകൂടത്തിനോടുള്ള അതിക്രമം തുടങ്ങിയ കേസുകളാണ് ലോറൻസ് ബീഷ്‌ണോയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ യുഎപിഎ, മറ്റ് വകുപ്പുകൾ പ്രകരമാണ് എൻഐഎ കേസെടുത്തിരിക്കുന്നത്. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയി മുഖ്യ പ്രതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...