വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂര്‍ രാമംകുത്തില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിലായി. വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബറി (56) നെയാണ് നിലമ്പൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം (ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ്) അതിസാഹസികമായി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് രാത്രിയിലാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂര്‍ രാമംകുത്ത് സ്വദേശിനി അക്കരെ പീടിക റുഖിയയുടെ വീടിന്റെ പിന്‍വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്താണ് പ്രതി അകത്തുകയറിയത്. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു.

റുഖിയയുടെ മകന്‍ നാസര്‍ ബിസിനസ്സ് ആവശ്യത്തിനായി മൈസൂരുവിലേക്ക് പോയതിനാല്‍ റുഖിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ രാത്രി 9:45 ഓടെ വീട് പൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. പിറ്റേന്ന് രാവിലെ ആറുമണിയോടെ ഇവര്‍ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച നിലയിലും സാധനങ്ങള്‍ വലി വാരിയിട്ട നിലയിലും കണ്ടെത്തിയത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെ നേരിട്ടുള്ള നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ

0
ഡൽഹി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...