കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാസർകോട് മേൽപ്പറമ്പിൽ പിടിയിയിൽ. സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടെ തൊരപ്പനെ നാട്ടുകാർ സാഹസികമായി പിടികൂടുകയായിരുന്നു. രക്ഷപെടാൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ സന്തോഷിൻ്റെ കാൽ ഒടിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പിലെ ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് തൊരപ്പൻ സന്തോഷിനെ പിടികൂടിയത്. ഹൈപ്പർ മാർക്കറ്റിന്‍റെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ എടുക്കാൻ വന്ന യുവാക്കളാണ് അകത്ത് മോഷ്ടാവുണ്ടെന്ന് മനസിലാക്കുന്നത്. അകത്ത് നിന്ന് ശബ്ദം കേട്ടത് സംശയത്തിന് ഇട വരുത്തിയത്.

ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിച്ചു. ആളുകൾ ഓടിക്കൂടി കെട്ടിടം വളഞ്ഞു. ഇത് കണ്ട തൊരപ്പൻ സന്തോഷ് ഒന്നാം നിലയിൽ നിന്ന് എടുത്ത് ചാടി. വീഴ്ചയിൽ കാല് ഒടിഞ്ഞതിനാൽ എഴുന്നേറ്റ് ഓടാൻ സാധിച്ചില്ല. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ സന്തോഷ് കണ്ണൂർ ജില്ലയിലെ കുടിയാന്മല സ്വദേശിയാണ്. ഭിത്തി തുരന്ന് അകത്തു കടന്നു കവർച്ച നടത്തുന്നതിനാലാണ് തൊരപ്പൻ എന്ന പേര് വീണത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...