തിരുവനന്തപുരം : നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സര്‍വകലാശാല. ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. എംജി സര്‍വകലാശാലയും നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചത്.
നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സര്‍വകലാശാല
RECENT NEWS
Advertisment