ചു​വ​രെ​ഴു​ത്തി​ന് മോ​ടി കൂട്ടാന്‍ സ്ഥാനാര്‍ഥി ത​ന്നെ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ചു​വ​രെ​ഴു​ത്തി​നു മോ​ടി കൂ​ട്ടു​ന്ന​ത് സ്ഥാ​നാ​ർ​ഥി ത​ന്നെ. ചി​ത്ര​കാ​രി​യാ​യ സ്ഥാ​നാ​ർ​ഥി​ക്ക് സ്വ​ന്തം ചി​ഹ്ന​വും പേ​രും ഒ​ക്കെ അ​ഴ​കാ​യി ചു​വ​രു​ക​ളി​ൽ തെ​ളി​യ​ണ​മെ​ന്നു​ണ്ട്. അ​തി​നാ​യി ബ്ര​ഷും പെ​യി​ന്‍റും എ​ടു​ത്തു. പ​ക്ഷേ തി​ര​ക്കി​നി​ടെ വാ​ർ​ഡി​ലെ എ​ല്ലാ ചു​വ​രു​ക​ളി​ലും ത​ന്റെ  കൈ​യൊ​പ്പ് നേ​രി​ട്ട് പ​തി​യി​ല്ലെ​ന്ന വി​ഷ​മം മാ​ത്രം.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മൂ​ന്നാം​ വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് അ​നി​ല അ​നി​ൽ. മു​ൻ കൗണ്‍സി​ല​റും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​അ​നി​ൽ കു​മാ​റി​ന്റെ ഭാ​ര്യ​യാ​ണ് അനില. ഭ​ർ​ത്താ​വി​ന്റെ  തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലും ചു​വ​രെ​ഴു​താ​നും വോ​ട്ടു​പി​ടി​ക്കാ​നു​മൊ​ക്കെ മുൻനിരയിൽ അ​നി​ല പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ അ​ധ്യാ​പി​ക കൂ​ടി​യാ​ണ്. ചി​ത്ര​ക​ല​യി​ൽ ചെ​റു​പ്പം മു​ത​ൽ പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ള്ള അ​നി​ല നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു​മു​ണ്ട് . ഈ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും അനില പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...