ഡി.സി.സി ജനറല്‍ സെക്രട്ടറിയടക്കം 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : ഡി.സി.സി ജനറല്‍ സെക്രട്ടറിയടക്കം 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് അടക്കമുള്ളവരെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. കെപിസിസി നിര്‍ദ്ദേശപ്രകാരം ഇവരെ പുറത്താക്കുന്നതായി ഡിസിസി പ്രസിഡന്റ്  വി. കെ ശ്രീകണ്ഠന്‍ എം.പിയാണ് അറിയിച്ചത്.

ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് (പാലക്കാട്‌), കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി), തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ കുരിക്കള്‍ സെയ്ത്, വട്ടോടി വേണുഗോപാല്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂതാനി നസീര്‍ ബാബു (അലനല്ലൂര്‍), മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്‌തലവി (ഷൊര്‍ണൂര്‍), കെ. ടി റുഖിയ (പട്ടാമ്പി), പട്ടാമ്പി  മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉമ്മര്‍ കീഴായൂര്‍, ഐഎന്‍ടിയുസി മലമ്പുഴ  നിയോജക മണ്ഡലം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് എം.ആര്‍ അനില്‍ കുമാര്‍ (മുണ്ടൂര്‍), തരൂര്‍ പഞ്ചായത്ത്‌ മുന്‍ വൈസ് പ്രസിഡന്റ്‌ എം.ആര്‍ വത്സകുമാരി, മുന്‍ മെമ്പര്‍മാരായ റംലത്ത്, എ.ആര്‍ റജി, എ. സുദേവന്‍ എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

0
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന്...

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

0
ന്യൂഡൽഹി: സമരത്തിലെ പോലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം...

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...