100 കിലോ മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : 100 കിലോ മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടി. ഒന്‍പതു ദിവസം നീണ്ട ഓപ്പറേഷന് ഒടുവിലാണ് തൂത്തുക്കുടിയില്‍ വെച്ച്‌ ബോട്ട് കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കന്‍ സ്വദേശികളായ ആറു ബോട്ടു ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഷെനായ ദുവ എന്ന ശ്രീലങ്കന്‍ ബോട്ടാണ് പിടികൂടിയത്. അറസ്റ്റിലായ ബോട്ടു ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് ചോദ്യം ചെയ്തു വരികയാണ്. കടലില്‍ വെച്ച്‌ പാകിസ്ഥാന്‍ ബോട്ടുകാര്‍ കൈമാറിയതാണ് ഇതെന്നാണ് പിടിയിലായവര്‍ പറയുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയയിലേക്കും കടത്താന്‍ നല്‍കിയതായിരുന്നു ഇവയെന്നാണ് സൂചന. 99 പായ്ക്കറ്റ് ഹെറോയിന്‍, 20 ചെറിയ ബോക്‌സുകളിലായി മയക്കുമരുന്നുകള്‍, അഞ്ച് പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവ പിടികൂടിയതായി കോസ്റ്റ് ഗോര്‍ഡ് അറിയിച്ചു. ഒഴിഞ്ഞ ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ജിഹാദ് മാത്രമല്ല, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പാകിസ്ഥാന്‍ മയക്കുമരുന്നും ഉപയോഗിക്കുന്നതായി ഓപ്പറേഷനില്‍ പങ്കെടുത്ത കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...