കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം ; കണ്ണൂരില്‍ കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റിയത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കെ സുധാകരന്‍ എം പി രംഗത്തെത്തി. ഡി സി സികളോട് ആലോചിക്കാതെയാണ് സ്ഥാനാ‌ര്‍ത്ഥികളെ മാറ്റിയത്. വ്യക്തിതാത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് ദു:ഖരമാണ്. മൂന്ന് കെ പി സി സി സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കില്ല. ഡി സി സി പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഡി സി സിയുമായി ചര്‍ച്ച ചെയ്യാതെയാണ് കെ പി സി സി തീരുമാനമുണ്ടായത്. ഡി സി സി കെ പി സി സിക്ക് പരാതി നല്‍കിയിരുന്നില്ല. സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്ന് കെ പി സി സി പ്രസിഡന്റിനെ സ്നേ‌ഹപൂര്‍വം അറിയിച്ചിട്ടുണ്ട്. ഡി സി സിയോട് അന്വേഷിക്കാതെയാണ് തീരുമാനം എടുത്തതെന്ന് കെ പി സി സി സമ്മതിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരില്‍ മൂന്നിടത്ത് ഡി സി സിക്കും കെ പി സി സിക്കും വെവ്വേറ സ്ഥാനാര്‍ത്ഥികളാണ് രംഗത്തുളളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എതിരെ മറ്റൊരു മുതിര്‍ന്ന നേതാവായ കെ മുരളീധരനും രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...