മായം കലര്‍ന്ന മദ്യം വിറ്റു : കോന്നിയിലെ കുട്ടീസ് ബാര്‍ എക്‌സൈസ് അടച്ചു പൂട്ടി – ബാര്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : വീര്യം കുറഞ്ഞ മദ്യം വില്‍പന നടത്തിയ കുട്ടീസ് ബാര്‍ എക്‌സൈസ് അടപ്പിച്ചു. മദ്യത്തിന്റെ വീര്യം സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഏഴ് മാസം മുമ്പ് ബാറിലെത്തി പരിശോധന നടത്തി ശേഖരിച്ച മദ്യത്തിന്റെ പരിശോധനാ ഫലം വന്നതിനെ തുടര്‍ന്നാണ് നടപടി.

ലാബ് പരിശോധനയില്‍ മദ്യത്തിന് വേണ്ടവീര്യം ഇല്ലന്നു കണ്ടെത്തി. വീര്യം വോളിയം ബൈ വോളിയം 42.86 ശതമാനം വേണ്ടയിടത്ത് 33 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതത്രെ. പരിശോധനാ ഫലം വന്നതിനെ തുടര്‍ന്ന് പത്തനംതിട്ട എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് ബാര്‍ അടച്ചത്. ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് . കൂടാതെ പിഴയും അടയ്‌ക്കേണ്ടി വരും.

നിലവില്‍ വെബ് ക്യൂ പ്രകാരം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മദ്യം പാഴ്‌സല്‍ നല്‍കി വരികയായിരുന്നു. ബാര്‍ തുറക്കുന്നതു വരെ മദ്യത്തിനായി കോന്നിക്കാര്‍ക്ക് കൂടല്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ ബിവറേജ് ഔട്ട് ലെറ്റുകളെ ആശ്രയിക്കേണ്ടി വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...