പ്രവര്‍ത്തനം തടസ്സപ്പെടില്ല ; പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി കളക്ടര്‍ പി.ബി. നൂഹിനെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവില്‍വന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു.

കൂടാതെ ജില്ലാ കളക്ടറെ അലോട്ട്‌മെന്റുകള്‍ അധികൃതമാക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന എന്‍.നന്ദകുമാര്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്.

പൊതുമരാമത്ത് പ്രവൃത്തികളുടെ ബില്‍ തുക നല്‍കല്‍, വിവിധ ഇനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒടുക്കിയ ഡെപ്പോസിറ്റ് തുക തിരിച്ചു നല്‍കല്‍, കോടതി നടപടികളുമായി ബന്ധപ്പെട്ട ചെലവുകള്‍, വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ അധികാര പരിധിയില്‍ കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍ ഉത്തരവായി.

ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍, യാത്രാപ്പടി എന്നിവ നല്‍കുക, വൈദ്യുതി ചാര്‍ജ്, കുടിവെള്ള ചാര്‍ജ്, ഇന്ധന ചാര്‍ജ്, ടെലിഫോണ്‍ ബില്‍, വാടക, പരസ്യ ചാര്‍ജ്, നികുതി തുടങ്ങിയവ നല്‍കല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള സിറ്റിംഗ് ഫീസ്, യാത്രപ്പടി എന്നിവ നല്‍കല്‍, എഎംസി തുക സമയമാകുന്ന മുറയ്ക്ക് നല്‍കല്‍, ഭവന പദ്ധതികളുടെ നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ഗഡു തുക നല്‍കല്‍, അങ്കണവാടികള്‍, നഴ്സറികള്‍, ബാലവാടികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കുള്ള ഭക്ഷണവിതരണത്തിന്റെ ബില്ല് നല്‍കല്‍, ദിവസ/ സിഎല്‍ആര്‍ ജീവനക്കാരുടെ വേതനം നല്‍കല്‍, കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കല്‍, ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പരിപാടികള്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തനം എന്നിവ യഥാസമയം നിര്‍വഹിക്കല്‍ തുടങ്ങിയവയാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുടെ മറ്റ് അധികാരങ്ങള്‍.

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് സി.എഫ്.എല്‍.ടി.സി, ഐ.ക്യു.സി, ഡി.സി.സി എന്നീ കോവിഡ് കെയര്‍ സെന്ററുകളുടെ നിയന്ത്രണവും ഏകോപനവും, സാമൂഹിക അകലം പാലിക്കല്‍, ബ്രേയ്ക്ക് ദി ചെയിന്‍ പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നതിനു വേണ്ടിയുള്ള അവബോധന ഇടപെടലുകള്‍, സാന്ത്വന ചികിത്സാ രംഗത്ത് ശ്രദ്ധ പതിപ്പിക്കല്‍, ഫീല്‍ഡ് തല കോവിഡ് പരിശോധനയുടെ ഏകോപനം, സാമൂഹിക നിരീക്ഷണം, റിവേഴ് ക്വാറന്റീന്‍ നിരീക്ഷണവും ഏകോപനവും, നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കല്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായും ജില്ലാ മെഡിക്കല്‍ ഓഫീസറുമായും വിവര വിനിമയ ഏകോപനം എന്നീ അധിക ചുമതലകളും ജില്ലാപഞ്ചായത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...