ഇനി മഴക്കാലമാണ് ശ്രദ്ധിക്കണം ; സ്ലാബ് തകര്‍ന്നും മൂടിയില്ലാതെയും കിടക്കുന്ന ഓടകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു, കണ്ണ് തുറക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മഴക്കാലത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ലാബ് തകര്‍ന്നും മൂടിയില്ലാതെയും കിടക്കുന്ന ഓടകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കണ്ണൊന്ന് തെറ്റിയാല്‍ ഓടകളില്‍ വീണ് എപ്പോള്‍ വേണമെങ്കിലും അപകടം പറ്റാവുന്ന സ്ഥിതിയാണ്. സ്ലാബുകള്‍ മാറ്റിയിടാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളായ ശാരദാമഠത്തിന് എതിര്‍വശത്തും കൊല്ലം വാട്ടര്‍ അതോറിട്ടി ഓഫീസിന് സമീപത്തും ചിന്നക്കടയില്‍ നിന്ന് ആശ്രാമത്ത് പോകുന്ന ഭാഗത്തും, ജില്ലാ ജയിലിന് സമീപത്തുമെല്ലാം ഓടകളുടെ സ്ലാബുകള്‍ തകര്‍ന്നിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളും പ്രായമായവരും ഉള്‍പ്പെടെ ദിനം പ്രതി നൂറുകളക്കിനാളുകളാണ് ഈ ഭാഗങ്ങളിലൂടെ കടന്നു പോകുന്നത്. സ്ലാബുകളുടെ ഒരു വശം ഉയര്‍ന്നിരിക്കുന്നതും സ്ലാബുകള്‍ക്കിടയില്‍ വിടവുള്ളതും അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.ശാരദാമഠത്തിന് എതിര്‍വശത്ത് ഓടയുടെ സ്ലാബ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാട്ടര്‍ അതോറിട്ടി ഓഫീസിന് സമീപത്ത് ക്രമം തെറ്റിയും തകര്‍ന്നും കിടക്കുന്ന സ്‌ളാബുകള്‍ക്കടുത്താണ് ആളുകള്‍ ബസില്‍ വന്നിറങ്ങുന്നതും കയറുന്നതും. ബസില്‍ നിന്ന് സൂക്ഷിച്ചിറങ്ങിയില്ലെങ്കില്‍ ഓടയില്‍ വീണ് പരിക്ക് പറ്റാവുന്ന സ്ഥിതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...