ഇനി വോയ്സ് മെസേജ് വായിക്കാം ; പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങി വാട്സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചർ നൽകുന്നതിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വോയ്സ് മെസേജ് വായിച്ചറിയാൻ സാധിക്കുന്ന ഫീച്ചറാണ് എത്തിക്കാനൊരുങ്ങുന്നത്. ചില രാജ്യങ്ങളിൽ ഈ ഫീച്ചർ ബീറ്റ ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നാണ് വാട്‌സാപ്പ് ഫീച്ചർ ട്രാക്കർ വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട്. ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യൻ, പോർച്ചുഗീസ് ഭാഷകളിലാണ് നിലവിൽ ഈ ഫീച്ചർ ലഭിക്കുക. ഈ ഫീച്ചർ വഴി ഉപഭോക്താക്കൾ അയക്കുന്ന വോയ്സ് മെസേജും ലഭിക്കുന്ന വോയ്സ് മെസേജും ട്രാൻസ്‌ക്രൈബ് ചെയ്യാനാവും. കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭ്യമാക്കാനാണ് വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്. ഫോണിൽ തന്നെയാണ് ഈ ട്രാസ്‌ക്രിപ്ഷൻ പ്രക്രിയ നടക്കുന്നത്. ശബ്ദസന്ദേശങ്ങൾ ടെക്സ്റ്റ് ആക്കി മാറ്റുന്നതിനായി പുറത്തുള്ള സെർവറുകളിലേക്ക് അയക്കില്ല. അതിനാൽ ഈ മാറ്റം കൊണ്ടവരുമ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷിക്കുന്നു. എന്നാൽ, മെസ്സേജുകൾ ട്രാൻസ്‌ലേറ്റ് ചെയ്യാൻ ചില ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...