Thursday, July 3, 2025 7:23 am

വില്ലേജ് ഓഫീസർമാ‌ർക്ക് ഇനി ഔദ്യോഗിക വാഹനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വില്ലേജ് ഓഫീസർമാർക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്ന് നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. മൂന്ന് വില്ലേജ് ഓഫീസുകൾക്ക് ഒന്ന് എന്ന കണക്കിൽ ഇലക്ട്രിക് കാർ നൽകാനാണ് ശുപാർശ നൽകിയത്. ആഴ്ചയിൽ രണ്ട് ദിവസം ഒരു വില്ലേജ് ഓഫീസർക്ക് എന്ന കണക്കിൽ. തഹസീൽദാർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് ഔദ്യോഗിക വാഹനം ഇപ്പോഴുള്ളത്.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനും പ്ലാനിംഗ് ബോർഡിനും ശുപാർശ നൽകിയെങ്കിലും സാമ്പത്തിക പരാധീനത കാട്ടി ഫയൽ മടക്കുകയായിരുന്നു. 1666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്. കോമ്പൻസേറ്ററി അലവൻസായി വില്ലേജ് ഓഫീസർമാർക്ക് കിട്ടിയിരുന്ന 130 രൂപ കഴിഞ്ഞ ശമ്പള പരിഷ്കരണ വേളയിൽ 1500 ആക്കിയെങ്കിലും അപര്യാപ്തമാണ്. കെട്ടിക്കിടന്ന വസ്തു തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണ് വാഹനങ്ങളുടെ അത്യാവശ്യം വ്യക്തമായത്.

വസ്തു തരംമാറ്റത്തിനുള്ള പ്രത്യേക തീർപ്പാക്കൽ പദ്ധതിക്ക് 350 വാഹനങ്ങൾ ആറു മാസത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. റവന്യുറിക്കവറി- ബാങ്ക് വായ്പ, നികുതി, വൈദ്യുതി ബിൽ തുടങ്ങിയവ കുടിശിക ആയാൽ റിക്കവറി നടത്തി പണം ഈടാക്കേണ്ടത് വില്ലേജ് ഓഫീസറാണ്. ചില മാസങ്ങളിൽ ടാർജറ്രുമുണ്ട്. നോട്ടീസ് പതിക്കാനും റിക്കവറി നടത്താനുമായി ഒരേ സ്ഥലത്ത് പലതവണ പോകേണ്ടിവരും.

കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി, കെട്ടിടം അളന്ന് താലൂക്കിലേക്ക് റിപ്പോർട്ട് നൽകണം, വസ്തുതരംമാറ്റം, വെള്ളക്കെട്ട് പരിശോധന, അതിർത്തി തർക്കങ്ങൾ, ക്രിമിനൽ കേസുകളിൽ പൊലീസിന് സംഭവം നടന്ന സ്ഥലത്തിന്റെ സ്ക്രീൻപ്ളാൻ വരച്ചുനൽകുക, എക്സൈസ് വ്യാജമദ്യമോ വാറ്റോ പിടികൂടിയാൽ സ്ഥലത്തിന്‍റെ സീൻ വരച്ചുനൽകുക, പോക്സോ കേസുകളിൽ സ്ഥലത്തിന്റെ സീൻ റിപ്പോർട്ട് വരച്ചുകൊടുക്കുക എന്നിവയെല്ലാം വില്ലേജ് ഓഫീസ‌മാരുടെ ചുമതലകളാണ്. പൊലീസ്, എക്സൈസ് കേസുകളിൽ കോടതിയിൽ സാക്ഷി പറയാനും പോകണം. കോടതിയിൽ നിന്നുള്ള ഡ്യൂട്ടി സർട്ടിഫിക്കറ്റ് മാത്രമാണ് ഇതിന് കിട്ടുന്ന പ്രതിഫലം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍...

വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ

0
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക്...

ഇന്തോ-യുഎസ് വ്യാപാരക്കരാർ കാർഷികമേഖലയെ തകർക്കും – മന്ത്രി പി. പ്രസാദ്

0
തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി...