തിരുവനന്തപുരം : കിഫ് ബി അക്ഷയഖനി അല്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. 50,000 കോടിയുടെ പദ്ധതിയാണ് കിഫ്ബിയിലൂടെ ലക്ഷ്യമിട്ടത്. പരിധി കഴിഞ്ഞതിനാൽ കിഫ്ബിയിലൂടെ ഇനി പദ്ധതികൾ അനുവദിക്കരുതെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതു കടം മൂന്നു ലക്ഷത്തി തൊണ്ണൂറായിരം കോടി പിന്നിടുകയും കിഫ്ബിക്കെതിരായി പ്രതിപക്ഷം വ്യാപക വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് ആശയത്തിന് രൂപം നൽകിയ മുൻ ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം കിഫ് ബി യുടെ പ്രസക്‌തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കിഫ് ബി അടച്ചുപൂട്ടണം. ഇതുവരെ 20,000 കോടി രൂപയുടെ പദ്ധതി മാത്രമാണ് പൂർത്തിയാക്കിയത്. കിഫ്‌ബി വെള്ളാനയായി മാറിയെന്നും അധിക ബാധ്യതയായി നിലനിൽക്കുന്ന സ്ഥാപനമാണെന്നും വിഡി സതീശൻ പ്രതികരിച്ചു. പ്രതിപക്ഷം ഇക്കാര്യം ആദ്യം പറഞ്ഞപ്പോൾ തോമസ് ഐസക് സമ്മതിച്ചില്ല. ഇപ്പോഴത്തെ ധനമന്ത്രി അക്കാര്യം പാതി സമ്മതിക്കുന്നു. സിപിഎമ്മിൽ കുറേ പേർക്ക് കിഫ് ബി ശരിയല്ല എന്ന് നേരത്തെ അറിയാമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
തങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾ മുൻ ധനമന്ത്രി ഇപ്പോഴെങ്കിലും അംഗീകരിക്കാൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് വി ടി ബൽറാം പ്രതികരിച്ചു. കിഫ്‌ബിയിലൂടെ ഇനി പദ്ധതികൾ അനുവദിക്കരുതെന്ന് മുൻ ധനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വരാനിരിക്കുന്ന സഭാ സമ്മേളനത്തിൽ അടക്കം വിഷയം വ്യാപകമായി ചർച്ചയാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികൾ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.