Saturday, July 20, 2024 8:26 pm

വില്ലേജ് ഓഫീസർമാ‌ർക്ക് ഇനി ഔദ്യോഗിക വാഹനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വില്ലേജ് ഓഫീസർമാർക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്ന് നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. മൂന്ന് വില്ലേജ് ഓഫീസുകൾക്ക് ഒന്ന് എന്ന കണക്കിൽ ഇലക്ട്രിക് കാർ നൽകാനാണ് ശുപാർശ നൽകിയത്. ആഴ്ചയിൽ രണ്ട് ദിവസം ഒരു വില്ലേജ് ഓഫീസർക്ക് എന്ന കണക്കിൽ. തഹസീൽദാർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് ഔദ്യോഗിക വാഹനം ഇപ്പോഴുള്ളത്.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനും പ്ലാനിംഗ് ബോർഡിനും ശുപാർശ നൽകിയെങ്കിലും സാമ്പത്തിക പരാധീനത കാട്ടി ഫയൽ മടക്കുകയായിരുന്നു. 1666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്. കോമ്പൻസേറ്ററി അലവൻസായി വില്ലേജ് ഓഫീസർമാർക്ക് കിട്ടിയിരുന്ന 130 രൂപ കഴിഞ്ഞ ശമ്പള പരിഷ്കരണ വേളയിൽ 1500 ആക്കിയെങ്കിലും അപര്യാപ്തമാണ്. കെട്ടിക്കിടന്ന വസ്തു തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണ് വാഹനങ്ങളുടെ അത്യാവശ്യം വ്യക്തമായത്.

വസ്തു തരംമാറ്റത്തിനുള്ള പ്രത്യേക തീർപ്പാക്കൽ പദ്ധതിക്ക് 350 വാഹനങ്ങൾ ആറു മാസത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. റവന്യുറിക്കവറി- ബാങ്ക് വായ്പ, നികുതി, വൈദ്യുതി ബിൽ തുടങ്ങിയവ കുടിശിക ആയാൽ റിക്കവറി നടത്തി പണം ഈടാക്കേണ്ടത് വില്ലേജ് ഓഫീസറാണ്. ചില മാസങ്ങളിൽ ടാർജറ്രുമുണ്ട്. നോട്ടീസ് പതിക്കാനും റിക്കവറി നടത്താനുമായി ഒരേ സ്ഥലത്ത് പലതവണ പോകേണ്ടിവരും.

കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി, കെട്ടിടം അളന്ന് താലൂക്കിലേക്ക് റിപ്പോർട്ട് നൽകണം, വസ്തുതരംമാറ്റം, വെള്ളക്കെട്ട് പരിശോധന, അതിർത്തി തർക്കങ്ങൾ, ക്രിമിനൽ കേസുകളിൽ പൊലീസിന് സംഭവം നടന്ന സ്ഥലത്തിന്റെ സ്ക്രീൻപ്ളാൻ വരച്ചുനൽകുക, എക്സൈസ് വ്യാജമദ്യമോ വാറ്റോ പിടികൂടിയാൽ സ്ഥലത്തിന്‍റെ സീൻ വരച്ചുനൽകുക, പോക്സോ കേസുകളിൽ സ്ഥലത്തിന്റെ സീൻ റിപ്പോർട്ട് വരച്ചുകൊടുക്കുക എന്നിവയെല്ലാം വില്ലേജ് ഓഫീസ‌മാരുടെ ചുമതലകളാണ്. പൊലീസ്, എക്സൈസ് കേസുകളിൽ കോടതിയിൽ സാക്ഷി പറയാനും പോകണം. കോടതിയിൽ നിന്നുള്ള ഡ്യൂട്ടി സർട്ടിഫിക്കറ്റ് മാത്രമാണ് ഇതിന് കിട്ടുന്ന പ്രതിഫലം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈനികർ കൊല്ലപ്പെട്ട സംഭവം ; ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര സിംഗ്

0
ഡൽഹി: ദോഡയിൽ സൈനികരുടെ ജീവത്യാ​ഗം വെറുതയാകില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്....

റാന്നിയിൽ ആദ്ധ്യാത്മിക സംഗമം നടത്തി

0
റാന്നി: താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും...

വിൻഡോസിന്റെ തകരാർ ; കേരളത്തെ ബാധിച്ചില്ലെന്ന് മന്ത്രി പി. രാജീവ്

0
തിരുവനന്തപുരം: ഇന്നലെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായതോടെ ലോകമെങ്ങും നിരവധി രാജ്യങ്ങളിൽ...

മധ്യപ്രദേശിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്നു ; ആരോപണവുമായി കോൺഗ്രസ്

0
ഇൻഡോർ: സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ...