രാജ്യാന്തര കപ്പൽ ശൃംഖലയിലേക്ക്‌ ഇനി വിഴിഞ്ഞവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടൽവഴി അന്താരാഷ്ട്ര വാണിജ്യശൃംഖലയായ ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാൻ അദാനി ഗ്രൂപ്പ്. ഇസ്രയേലിലെ ഹൈഫ മുതൽ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖശൃംഖലയിലെ മദർ പോർട്ടുകളിലൊന്നാകും വിഴിഞ്ഞമെന്നാണ് വിലയിരുത്തൽ. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇസ്രയേലിലെ ഹൈഫയിലും ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തും വികസനം നടന്നുവരുകയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും വലിയ നിക്ഷേപം നടത്തുന്നുണ്ട്. കെനിയ, ടാൻസാനിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലും അദാനി ഗ്രൂപ്പ് തുറമുഖപദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്.

അദാനി പോർട്‌സും ഇസ്രയേലിലെ ഗാദോത്ത് ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഹൈഫ തുറമുഖം. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന കണ്ടെയ്‌നറുകൾ ദുബായ് പോർട്ടിൽ എത്തിച്ച് റെയിൽമാർഗം സൗദിയിലേക്കും ജോർദാനിലേക്കും ഹൈഫ തുറമുഖത്തേക്കും എത്തിക്കാനാകും. 10 ദിവസത്തിനുള്ളിൽ വിഴിഞ്ഞത്തുനിന്ന് ഹൈഫ തുറമുഖംവഴി യൂറോപ്പിലേക്കും ചരക്ക് എത്തിക്കാനാകും. സൂയസ് കനാൽ ഒഴിവാക്കി യൂറോപ്പിലേക്കെത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...