Sunday, May 11, 2025 10:53 am

ഇനി ഈ വഴിയെ വാഗമണ്ണിലേക്ക്; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട; കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ഇന്ന് ജനങ്ങൾക്ക്‌ സമർപ്പിക്കുന്നു. ഇന്ന് വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ്‌ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്.

പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തുടർച്ചയായ ഇടപെടലിൽ ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായി. സഹകരിച്ച എല്ലാവർക്കും നന്ദി. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നുവെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

    ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നാളെ ഉദ്ഘാടനം ചെയ്യുകയാണ്.
    പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നു.
    അടിയന്തിര പ്രാധാന്യത്തോടെ റോഡ് നവീകരണത്തിനായി 19.9 കോടി രൂപയുടെ ഭരണാനുമതി നൽകി. ആദ്യ കരാറിൽ പ്രവൃത്തി മുന്നോട്ട് പോകാതെ വന്നപ്പോൾ കരാർ റദ്ദാക്കി. രണ്ടാമതും ടെൻഡർ ചെയ്തു പ്രവൃത്തി പുനരാരംഭിച്ചു.
    നിരവധി തടസ്സങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. തുടർച്ചയായ ഇടപെടലിൽ ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായി.
    സഹകരിച്ച എല്ലാവർക്കും നന്ദി. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്തിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ 25 കോടി ചെലവിൽ മാർക്കറ്റ്...

1971 ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല- കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

0
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ...

സുവോളജി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം നടന്നു

0
പത്തനംതിട്ട : ജില്ലയിലെ വി​വി​ധ സ്‌കൂളിൽ നിന്ന് പ്ലസ് വൺ...

പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് പത്ത് ദിവസം

0
പ്രമാടം : പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10- ദിവസമായിട്ടും...