ഇനി ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് പുത്തൻ രീതിയിൽ കമന്റ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം. സ്റ്റോറീസിനെ പോലെ തന്നെ പരിമിതമായ സമയത്തേക്ക് മാത്രമേ കമന്റുകൾ കാണാനാകൂ. സമയപരിധി കഴിയുമ്പോൾ സ്റ്റോറിക്കൊപ്പം കമന്റും അപ്രത്യക്ഷമാകും. മെറ്റ സിഇഒ മാർക് സക്കർബർ​ഗാണ് പുതിയ ഫീച്ചർ ഇൻസ്റ്റയിൽ വരുന്ന വിവരം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾക്ക് സമാനമായ രീതിയിൽ സ്‌റ്റോറീസിനും ഇനി മുതൽ കമന്റുകൾ രേഖപ്പെടുത്താം. 24 മണിക്കൂർ കഴിയുമ്പോൾ സ്‌റ്റോറീസ് അപ്രത്യക്ഷമാവുന്നതിനൊപ്പം തന്നെ കമന്റുകളും നീക്കം ചെയ്യപ്പെടും എന്നുമാത്രം. നേരത്തെ തന്നെ സ്റ്റോറീസിനോട് പ്രതികരിക്കാൻ റിപ്ലൈ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

ഇത് സ്വകാര്യ സന്ദേശമായാണ് സ്റ്റോറിയുടെ ഉടമയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ വഴി സ്റ്റോറീസിന് നൽകുന്ന കമന്റുകൾ മറ്റ് യൂസ‍ർമാർക്ക് കാണാനാവും. എന്നാൽ കമന്റുകൾ മറ്റുള്ളവർ കാണണോ എന്ന് ഉപഭോക്താവിന് സെറ്റിങ്‌സിൽ തീരുമാനിക്കാനുള്ള ഓപ്ഷനുണ്ട്. ഇൻസ്റ്റ​ഗ്രാം അടുത്തിടെ മറ്റൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ ഇൻസ്റ്റഗ്രാം പരീക്ഷിച്ചത്. നിലവിൽ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങൾ കാണിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർക്ക് ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണായക വഴിത്തിരിവ്; എൻ.ടി.എ ഡയറക്ടറുടെ മൊഴി പുറത്ത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ ഡയറക്ടറുടെ മൊഴിയുടെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....