കോട്ടയം : ജാതി സെൻസസിനെതിരെ വീണ്ടും എന്‍എസ്എസ് രംഗത്ത്. ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഇത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും എന്നും പ്രമേയം പറയുന്നു. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സെന്‍സസ് എന്നാണ് എന്‍എസ്എസിന്‍റെ ആരോപണം. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതല്‍ മോശമാകാന്‍ ജാതി സെന്‍സസും ജാതി സംവരണവും കാരണമാകുമെന്നും എന്‍എസ്എസ് പ്രമേയം പറയുന്നു. ട്രഷറര്‍ അയ്യപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ജാതിസെന്‍സസിനായി ശക്തമായി വാദിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ജാതി സെന്‍സസിന് എതിരാണ്. അതിനിടെയാണ് ജാതി സെന്‍സസിനെതിരായ നിലപാട് ആവര്‍ത്തിച്ച് എന്‍എസ്എസ് രംഗത്തെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.