എൻ എസ് എസ് ക്യാമ്പുകൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹയർ സെക്കെന്‍ഡറി നാഷണൽ സർവീസ് സ്‌കീമിന്‍റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പുകൾ ഈ മാസം 26 ന് ആരംഭിച്ചു. അരങ്ങ് – ലഹരിവിരുദ്ധ തെരുവ് നാടകങ്ങൾ, തേൻ – കനി ഫല വൃക്ഷതൈകൾ നടുക, ഹരിത സംസ്‌കൃതി പച്ചക്കറി തോട്ട നിർമ്മാണം, നിപുണം – നിത്യോപയോഗ സാധനകളുടെ നിർമ്മാണം, ഉജ്ജീവനം – ആത്മഹത്യകൾക്ക് എതിരെയുള്ള ബോധവത്‌കരണം, നേതൃപരിശീലനം തുടങ്ങിയവയാണ് ഈ വർഷത്തെ ക്യാമ്പിന്‍റെ പ്രധാന പ്രവർത്തനങ്ങൾ. കോന്നി മേഖലയിലെ പതിനൊന്ന് സ്‌കൂളുകൾ അടങ്ങുന്ന കോന്നി ക്ലസ്റ്റർ തല ഉദ്ഘാടനം പ്രമാടം നേതാജി ഹയർ സെക്കെന്‍ഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ലിജാ ശിവപ്രകാശ്, ഐരവൺ പി എസ് വി പി എം എച്ച് എസ് എസ് പ്രിൻസിപ്പൽ ഗോപകുമാർ, എൻ എസ് എസ് കോന്നി ക്ലസ്റ്റർ കൺവീനർ സുമ എം എസ്, പി തുളസീധരൻ നായർ, ആർ അജിത്ത് കുമാർ, ശ്രീകുമാർ വി, സിന്ധു തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പുകൾ 2023 ജനുവരി ഒന്നിന് അവസാനിക്കും.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...