Thursday, July 3, 2025 9:47 am

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി എടുക്കാത്തത് കടുത്ത അനീതി : ജി.സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി: സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി എടുക്കാത്തത് കടുത്ത അനീതിയാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള ഈ അവഗണന ന്യായീകരിക്കാന്‍ കഴിയില്ല. സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ ഈ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കു പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനു 10 ശതമാനം സംവരണം അനുവദിച്ചു കഴിഞ്ഞ മാര്‍ച്ച്‌ 30ന് ഉത്തരവിറക്കിയിരുന്നു. ഈ വര്‍ഷത്തെ പ്രവേശന‍ നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ മാസം 18നു ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്മെന്റ് വരുന്നതിനു മുന്‍പ് ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തണമെന്നും ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നായര്‍ സര്‍വീസ് സൊസൈറ്റി ഹെഡ് ഓഫിസിന് ഈമാസം 9 വരെ അവധിയായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ ഓഫിസുകള്‍ പ്രാദേശിക സാഹചര്യം പരിശോധിച്ച്‌ അനുവദനീയമായ സ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുറന്നു പ്രവര്‍ത്തിക്കാമെന്നും ജനറല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

0
കോട്ടയം : കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ് ഇറങ്ങി

0
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ്...

നടപടി മുന്നിൽ കണ്ട് വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും :...

0
തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും...

കൊച്ചിയിൽ ലഹരി വേട്ട ; 203 ഗ്രാം എം.ഡി.എം.എ പിടികൂടി

0
കൊച്ചി : കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം എം.ഡി.എം.എ പിടികൂടി....